വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പാണ്ടി ബെല്ലാച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുലാണ് (17) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മാതാവ് കല്യോട്ട് തന്നോട് സ്വദേശിനി ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സഹോദരി ഗോപിക മംഗലാപുരത്ത് പഠിക്കുകയാണ്.