ലോഡ്ജില്‍ നിന്നും എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്ററില്‍

കാസര്‍കോട്: ലോഡ്ജില്‍ നിന്നും എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കുമ്പള എസ്ഐ കെ.ആര്‍.ഉമേശനും സംഘവും അറസ്റ്റുചെയ്തു. ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ മഞ്ചേശ്വരം പോലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി പാവൂര്‍, മച്ചമ്പാടി പള്ളത്തെ ഗുഡ്ഡെഹൗസിലെ അഹമ്മദ് സൈഫുദ്ദീന്‍ (21), ഹൊസബെട്ടു, ഗുഡ്ഡഗേരി ഹൗസിലെ മുഹമ്മദ് മുസ്താഖ് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ലോഡ്ജില്‍ മയക്കുമരുന്നുമായി യുവാക്കള്‍ താമസിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ലോഡ്ജ് മുറിയിലെ കിടക്കയിലെ തലയണക്കടിയില്‍ സൂക്ഷിച്ചിരുന്ന 1.61 ഗ്രാം എംഡി എംഎയും 38.33 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അറസ്റ്റിലായ അഹമ്മദ് സൈഫുദ്ദീനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ നേരത്തെ രണ്ട് കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.