നീലേശ്വരം: ദമ്പതികള്‍ വീട്ടില്‍ ഉറങ്ങി കിടക്കുന്നതിനിടെ ഫ്രിഡ്ജിന് തീപിടിച്ചു. പുക പടര്‍ന്ന് ശ്വാസതടസം അനുഭവപെട്ട് ദമ്പതികള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ പുതുക്കൈ ചേടിറോഡ് മേനിക്കോട്ടെ രവീന്ദ്രന്റെ വീട്ടിലെ ഫ്രിഡ്ജിനാണ് തീ പിടിച്ചത്. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ചു. വയറിംഗ് ഉള്‍പെടെ കത്തി. അടുക്കളയിലായിരുന്നു ഫ്രിഡ്ജ് ഉണ്ടായിരുന്നത്. സമീപം രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി ഒരു ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിക്കുകയും വെള്ളം ഒഴിക്കുകയും ചെയ്തു. പിന്നാലെ കാഞ്ഞങ്ങാട് നിന്നും അഗ്നി രക്ഷാസേനയെത്തി ശേഷിച്ച ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിച്ച് തീപൂണമായും അണച്ചു. രവീന്ദ്രനും ഭാര്യ ഓമനയുമാണ് വീട്ടിലുണ്ടായിരുന്നത്.
പുലര്‍ച്ചെ ഫ്രിഡ്ജ് കത്തിനശിച്ചു, ദമ്പതികള്‍ രക്ഷപ്പെട്ടു