കാസര്‍കോട്: യുവതിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക നെക്രാജെ, ചാണ്ടി മൂലയിലെ ശങ്കരയുടെ ഭാര്യ ചിത്രകലയാണ് (41) മരിച്ചത്. പരേതനായ രാമപാട്ടാളി -പരമേശ്വരി ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രത്യുഷ്, പ്രഖ്യാത്. സഹോദരങ്ങള്‍: വിജയ, ശ്രീകാന്ത്, ഹരിശ്ചന്ദ്ര. ഇന്നലെ ഉച്ചയോടെയാണ് ചിത്രകലയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
യുവതി കുളിമുറിയില്‍ തൂങ്ങിമരിച്ചു