എഴുത്തുകാരന്‍ കെ.വി.ഇബ്രാഹിം അന്തരിച്ചു

മാണിക്കോത്ത്: എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ കെ.വി.ഇബ്രാഹിം മാണിക്കോത്ത് മരണത്തിന് കീഴടങ്ങി. മുന്‍ പ്രവാസിയായിരുന്ന ഇബ്രാഹിം പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉപജീവന മാര്‍ഗ്ഗം എന്ന നിലയില്‍ മടിയന്‍ ജംങ്ഷനില്‍ അല്‍ റൂബി ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഭാര്യ അലീമയ്ക്ക് കാന്‍സര്‍ പിടിപെട്ടത്.വര്‍ഷങ്ങളോളം ചികിത്സിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങി. പിന്നീട് ഇബ്രാഹിമിനെ മരകരോഗങ്ങള്‍ വേട്ടയാടി. ഒരുപാട് വേദനകളും പ്രയാസങ്ങളും സഹിച്ച ഇബ്രാഹിമും ഒടുവില്‍ യാത്രയായി. ലഹരി അടക്കമുള്ള വിപത്തുകളെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പേന ചലിപ്പിച്ച എഴുത്തുകാരനായിരുന്നു ഇബ്രാഹിം. പുല്ലൂര്‍ തടത്തില്‍ ലക്ഷ്മി കോളേജിനടുത്തുള്ള സ്വവസതിയില്‍ വെച്ചാണ് ഇബ്രാഹിം മരണപ്പെട്ടത്. ഭാര്യമാര്‍ മറിയം, പരേതയായ അലീമ. മക്കള്‍: ജുനൈദ്,വഹാബ്, ജുമൈല. മരുമക്കള്‍: ഖലീല്‍, നജ്ല. സഹോദരങ്ങള്‍: മജീദ്, മിഖ്ദാദ്, നിസാര്‍, അസ്മ, കദീജ, മൈമൂന ജമീല, അഫ്സത്ത് ഷംസുന്നിസ, ഖൈറുനിസ.