ബേക്കല്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പള്ളിക്കര മണ്ഡലം കോണ്‍ ഗ്രസ് സെക്രട്ടറി മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം പനയാല്‍ തച്ചങ്ങാട് ഇന്ദിരാഭവന് കെട്ടിടത്തിന് സമീപത്തുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പനയാല്‍ കരുവാക്കോടെ പരേതരായ കോരന്റെയും തമ്പായിയുടെയും മകന് എന്‍.കെ.ധനഞ്ജയനാണ് (64) മരണപ്പെട്ടത്. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ധനഞ്ജയനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ കെഎല്‍ 60 ആര് 35 45 നമ്പര്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഭാര്യ: പ്രസീന. മക്കള്‍ ആദില്‍ (വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), വിന്ഹ (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തച്ചങ്ങാട് സ്കൂള്‍). സഹോദരങ്ങള്‍: ശാരദ (ഇരിട്ടി), നാരായണി (അടൂര്‍), ഉഷ (ഉടുപ്പി), പരേതരായ ഗോപാലകൃഷ്ണന് സരോജിനി.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരണപ്പെട്ടു