ഇടിയില്‍ വീടിന് കനത്ത നാശം

നീലേശ്വരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിയില്‍ വീടിന് വ്യാപക നാശനഷ്ടം. പള്ളിക്കര കറുത്തഗേറ്റിന് സമീപം നീരൂക്കിലെ വേലായുധന്‍റെ വീടിനാണ് ഇടി വീണത്. വീടിന്‍റെ ജനല്‍ഗ്ലാസ് തകരുകയും സണ്‍ഷൈഡില്‍ വിള്ളലുണ്ടാവുകയും ചെയ്തു. വയറിങ്ങുകളും ഗൃഹോപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ എം.ശാന്ത സംഭവസ്ഥലം സന്ദര്‍ശിച്ചു.