പരപ്പ: തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പ വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുകളിലെ പരപ്പയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് ടി.അനാമയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സലിം സിറ്റി, ട്രഷറര്‍ സുധീഷ് കുളത്തിങ്കാല്‍, വി.നാരായണന്, ഹെന്‍ട്രി ജോസഫ്, സി എച്ച് കുഞ്ഞബ്ദുള്ള, വര്‍ണ്ണം പ്രമോദ്, സാബു തകടിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരപ്പ വൈദ്യുതി ഓഫീസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തി