കാഞ്ഞങ്ങാട്: കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നാട്ടിലും വിദേശത്തും വെച്ച് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കോട്ടച്ചേരി മേലാംകോട്ടെ കുഞ്ഞിക്കണ്ണന്‍റെ മകള്‍ കെ.വി. ശില്‍പ (37) നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കണ്ണൂര്‍ പിലാത്തറ നരിക്കാവള്ളിയിലെ രാഘവന്‍റെ മകന്‍ കെ. ജിതിന്‍ (37), മാതാവ് ശാന്ത (70), സഹോദരിമാരായ ശ്രീജ (50), ജിഷ അഖിലേഷ് (42) എന്നിവര്‍ക്കെതിരെയാണ് കേസ്. 2017 സെപ്റ്റംബര്‍ 9നായിരുന്നു ശില്‍പയുടെയും ജിതിന്‍റെയും വിവാഹം. തുടര്‍ന്ന് നാട്ടിലും വിദേശത്തും ഭാര്യാഭര്‍ത്താക്കന്മാരായി താമസിച്ചുവരുന്നതിനിടെ, ഭര്‍ത്താവ് സ്വന്തം വീട്ടിലും വിദേശത്ത് വെച്ചും ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പിലാത്തറയിലെ വീട്ടില്‍ വെച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ത്രീധന പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്