കാസര്‍കോട്: ബന്തിയോട്, മീപ്പിരിയിലെ അനധികൃത മണ്ണു കടത്തല്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. ജെ.സി.ബിയും ടിപ്പറും ലോറിയുമായി രണ്ടുപേര്‍ പോലീസിന്‍റെ പിടിയിലായി. ഇന്നലെ വൈകുന്നേരം ആറരമണിയോടെ കുമ്പള എസ് ഐ എസ് .അനൂപ്, എ എസ് ഐ അതുല്‍റാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ സഹജാത് (21), മുഹമ്മദ് അര്‍ബാസ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.
മണ്ണുകടത്തല്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്