തൃക്കരിപ്പൂരിലെ കാര്‍ വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു

മാവുങ്കാല്‍: വൈദ്യുതി പോസ്റ്റിലിടിച്ച് കാര്‍ തകര്‍ന്നു. കാര്‍ യാത്രക്കാര്‍ കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മാവുങ്കാല്‍ രാംനഗര്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്താണ് സംഭവം. അമ്പലത്തറ ഭാഗത്തുനിന്നും വന്നതെന്ന കരുതുന്ന കെ എല്‍ 60 എക്സ് 7423 നമ്പര്‍ കാറാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ശക്തമായ ഇടിയില്‍ പോസ്റ്റും ഇതിന് സപ്പോര്‍ട്ട് കൊടുത്തിരുന്ന മറ്റൊരു പോസ്റ്റും തകര്‍ന്നു. ആനന്ദാശ്രമം ഭാഗത്തെ വൈദ്യുതി വിതരണവും നിലച്ചു. കെഎസ്ഇബി ജീവനക്കാരെത്തി സ്ഥലത്തെത്തി വൈദ്യുതി പോസ്റ്റുകള്‍ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തൃക്കരിപ്പൂര്‍ ജൂബിലി മാന്‍ഷന്‍ മുനവീര്‍ നഗറിലെ ടി.പി.നുസ്രത്തിന്‍റെ പേരിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍.