കാഞ്ഞങ്ങാട് : നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റില്‍ നിന്നും ഹെല്‍മെറ്റ് മോഷ്ടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കൊവ്വല്‍പ്പള്ളി പെട്രോള്‍പമ്പിന് എതിര്‍വശം നിര്‍ത്തിയിട്ടിരുന്ന ഐങ്ങോത്തെ സജി വര്‍ഗീസിന്‍റെ ബുള്ളറ്റില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ ഹെല്‍മെറ്റാണ് മോഷണം പോയത്. മുണ്ടുടുത്ത് ഹെല്‍മെറ്റ് ധരിച്ചെത്തിയ മധ്യവയസ്ക്കനായ മോഷ്ടാവ് ബൈക്കില്‍ നിന്നും ഇറങ്ങി ഹെല്‍മെറ്റ് കൈക്കലാക്കി കടന്നുകളയുന്ന ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരപരിസരത്ത് ഹെല്‍മെറ്റ് മോഷണം പതിവാണ്. മോഷ്ടാവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സജി വര്‍ഗീസ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പട്ടാപകല്‍ ഹെല്‍മെറ്റ് മോഷണം