ഫിറോസിന്‍റെ മയ്യത്ത് നാട്ടില്‍ കൊണ്ടുവന്ന് സംസ്ക്കരിച്ചു

ചിത്താരി: കഴിഞ്ഞദിവസം യുഎഇ ഉംഅല്‍ കുവൈനില്‍ മരണപ്പെട്ട നോര്‍ത്ത് ചിത്താരി സി ബി റോഡിലെ തൈവളപ്പില്‍ ടി.വി ഫിറോസിന്‍റെ (35) മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം നോര്‍ത്ത് ചിത്താരി ഖ്ള്ര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫിറോസ് മരണപ്പെട്ടത്. ജുമാ നിസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ മരണപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍ക്കൊപ്പം ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. പരേതനായ മീത്തല്‍ മൊയ്തീന്‍ ഹാജിയുടെയും മറിയത്തിന്‍റെയും മകനാണ്. ജുഹാനിദയാണ് ഭാര്യ. സഹോദരങ്ങള്‍: അഷ്റഫ്, സൈനുദ്ദീന്‍, അബ്ദുല്‍ഹമീദ്, നാസര്‍, യൂസഫ്, ഇസ്മയില്‍ (എല്ലാവരും ഗള്‍ഫ്), സൗദ, ഫൗസിയ, മുഹമ്മദ് ഹനീഫ്.