മടിക്കൈ: ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന് മുങ്ങിയത് നാട്ടുകാരെ ദുരിതത്തിലാക്കി. ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡില്‍ മടിക്കൈ അമ്പലത്തുകര മുതല്‍ തീയ്യര്‍പാലം വരെയുള്ള ഓവുചാല്‍ നിര്‍മ്മാണമാണ് പാതിവഴിക്കാക്കി കരാറുകാരന് മുങ്ങിയത്.നാട്ടുകാര്‍ക്ക് വിനയായത്.50 ലക്ഷം രൂപ ചെലവില്‍ ഒരു കിലോമീറ്ററോളം റോഡിന്റെ ഒരു വശത്ത് മാത്രം ഓവുചാല്‍ നിര്‍മ്മിക്കാനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ കരാറുകാരന് നിര്‍മ്മാണ പ്രവര്‍ത്തി മറ്റൊരാള്‍ക്ക് ഉപകരാര്‍ നല്‍കുയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം പണിയെടുത്തെങ്കിലും പിന്നിട് നിര്‍ത്തി. ഇതോടെ .ഓവുചാല്‍ പണി എങ്ങുമെത്താതെയായി.റോഡിന്റെ പല ഭാഗങ്ങളിലായി 20 മീറ്ററും ,50 മീറ്ററും നീളത്തില്‍ കുഴിയെടുത്ത് അതില്‍ തന്നെ പകുതിമാത്രം കോണ്‍ക്രീറ്റ് ചെയ്തുമാണ് വെച്ചിരിക്കുന്നത്. ഇതു കാരണം മഴ പെയ്താല്‍ വെള്ളം ഒഴുകി പോകാതെ റോഡിലേക്ക് മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്നു. കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്യാത്തഭാഗങ്ങളില് റോഡിന്റെ വശങ്ങള് ഇടിഞ്ഞു താഴുന്നത് വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. പാതി മാത്രം പണിത ഓവുചാലില്‍ വെള്ളം കെട്ടി നില്ക്കുന്നതും പ്രശ്നമാണ്. മഴക്കാലമായാല്‍ ഈ ഭാഗത്ത് വെള്ളം കെട്ടി നിന്ന് കൊതുകുള്‍പ്പെടെ വളര്‍ന്ന് പരിസരത്തെ ജനങ്ങള്‍ക്ക് രോഗ ഭീഷണിയും ഉയര്‍ത്താനും സാധ്യത ഏറെയാണ്. ഓവുചാലിന് മുകളില്‍ എല്ലായിടത്തും സ്ലാബില്ലാത്തതും അപകടത്തിന് കാരണമാകും . അപകടം പതിവായ മടിക്കൈ മാടം റോഡ് വളവില്‍ സ്ലാബിടാത്തത് ഭീഷണിയാകുന്നു. അതുകൊണ്ട് തന്നെ മഴക്കു മുമ്പേ ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഓവുചാല്‍ നിര്‍മ്മാണം പാതിവഴിക്ക് നിര്‍ത്തി കരാറുകാരന് മുങ്ങി