നീലേശ്വരം ആകാശപാത: സമരപന്തലില്‍ സംഘര്‍ഷം

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പന്തലില്‍ സംഘര്‍ഷം. നഗരസഭാ ചെയര്‍മാനും ആകാശപാതക്ക് വേണ്ടിയുള്ള നഗരസഭ ജനകീയ കര്‍മ്മസമിതി ചെയര്‍മാനുമായ മുഹമ്മദ്റാഫിക്കും സമരസമിതി ഭാരവാഹികള്‍ക്കുമെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് ജനകീയ സമരസമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വ്യാപകമായി പോസ്റ്റിട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതേകുറിച്ച് ചോദിക്കാന്‍ കര്‍മ്മസമിതി ഭാരവാഹികള്‍ ജനകീയ സമരസമിതി പന്തലില്‍ ചെന്നപ്പോഴാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. തുടര്‍ന്ന് നീലേശ്വരം എസ്ഐ കെ.വി.രതീശന്‍റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ജനകീയ കര്‍മ്മസമിതി ഭാരവാഹികള്‍ക്കെതിരെ ജനകീയ സമിതി വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിരന്തരം അപവാദപ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ കര്‍മ്മസമിതി ചെയര്‍മാന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.