കാഞ്ഞങ്ങാട്: മാണിക്കോത്ത് കൊളവയലിലെ ഷഹദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ അറസ്റ്റുചെയ്യാനെത്തിയ ഹോസ്ദുര്‍ഗ് പോലീസ് സംഘത്തെ ഗുണ്ടാസംഘം അക്രമിച്ചു. അക്രമത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസിനും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡംഗങ്ങള്ക്കും നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തില്‍ സജീഷ്, നികേഷ്, തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മംഗലാപുരത്ത് വെടിയേറ്റ് മരിച്ച കുപ്രസിദ്ധ ഗുണ്ട കാലിയ റഫീഖിന്റെ മകന് സുഹൈലിനെ(30) പോലീസ് അറസ്റ്റുചെയ്തു.2026 മാര്‍ച്ച് 4 നാണ് കൊളവയല്‍ സ്വദേശിയായ ഷഹദിനെ ഇക്ബാല്‍ റോഡ് ജംഗ്ഷനില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്. ഈ കേസില്‍ സുഹൈലിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സുഹൈലിനെ അറസ്റ്റ്ചെയ്യാന്‍ പോലീസ് സംഘം ഉപ്പള മണിമുണ്ടയിലെ വീട്ടിലെത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ സുഹൈല്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. പോലീസ് പിന്തുടര്ന്നപ്പോള് മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. പ്രതി രക്ഷപ്പെടാതിരിക്കുന്നതിന് വീടിന്റെ രണ്ടുഭാഗങ്ങളിലായി പോലീസ് നിലയുറപ്പിച്ചു. ഇതിനിടയില്‍ ഇരുമ്പുദണ്ഡുമായി പുറത്തിറങ്ങിയ സുഹൈല്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സജീഷിനെ ആക്രമിച്ചു. വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കയ്യോടെ പിടികൂടി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സുഹൈലിന്റെ മാതാവും ഭാര്യയും ഉള്‍പ്പെടെയുള്ള എട്ടംഗഗുണ്ടാസംഘം പോലീസിനെ അക്രമിക്കുകയായിരുന്നു. ഇതിലാണ് തോമസിനും നികേഷനും പരിക്കേറ്റത്. വിവരമറിഞ്ഞ് മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത സുഹൈലിനെ പോലീസ് സംഘം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്റ് ചെയ്തു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് സുഹൈലെന്ന് പോലീസ് പറഞ്ഞു.
ഹോസ്ദുര്‍ഗ് പോലീസിന് നേരെ ഗുണ്ടാ സംഘത്തിന്റെ അക്രമം, മൂന്ന് പേര്‍ക്ക് പരിക്ക്