കാസര്‍കോട്: തുണിക്കടയില്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ പരിചയപ്പെട്ട യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സെയില്‍സ്മാനെതിരെ കേസെടുത്തു. കുമ്പളയിലെ ഒരു വസ്ത്രാലയത്തിലെ സെയില്‍സ്മാനായ കളത്തൂര്‍, ജുമാമസ്ജിദ് റോഡിലെ താമസക്കാരനായ സഹദി (26)നെതിരെയാണ് കുമ്പള പോലീസ് ബലാത്സംഗത്തിന് കേസെടുത്തത്. സഹദ് ജോലിചെയ്യുന്ന കടയില്‍ ഭര്‍തൃമതിയായ യുവതി വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്താറുണ്ട്. ഇങ്ങനെ പരിചയത്തിലായ യുവതിയെ 2025 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം ഉച്ചയ്ക്ക് 12.30 മണിയോടെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സഹദ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഭയം കാരണം യുവതി ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗത്തിനിരയാക്കിയെന്നും ഒടുവില്‍ ഭീഷണി സഹിക്കാന്‍ കഴിയാതെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയതത്രെ. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സഹദിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കുമ്പള പോലീസ് പറഞ്ഞു.
ഭര്‍തൃമതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സെയില്‍സ്മാനെതിരെ കേസ്