ബോക്സിങ്ങില്‍ എച്ച്.വിഷ്ണുവിന് മൂന്നാംസ്ഥാനം

കാഞ്ഞങ്ങാട്: സിബിഎസ്ഇ സൗത്ത് സോണ്‍ (രണ്ട്) 48- 50 കിലോ വിഭാഗം ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ്പബ്ലിക് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി എച്ച്. വിഷ്ണു നരസിംഹപൈക്ക് മൂന്നാംസ്ഥാനം. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സ് പാര്‍ട്ണര്‍ എച്ച്. നരസിംഹപൈയുടെയും ശ്രീലതയുടെയും മകനാണ് വിഷ്ണു. കാഞ്ഞങ്ങാട് ലയണ്‍സ് ജിമ്മിലെ ജിതേഷ് നറുക്കലക്കാടിന്‍റെ കീഴില്‍ പരിശീലനം നടത്തി വരികയാണ്.