നീലേശ്വരം : വയോധികനായ വിമുക്തഭടനെ വീട്ടുവളപ്പിലെ ഷെഡില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥന് പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ആരതിയില്‍ ടി. രാജുവാണ് (74) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റസിഡന്റ്സ് അസോസിയേഷന് യോഗത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് പോലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഭാര്യ: തങ്കമണി രാജു (മുന്‍ അധ്യാപിക, തീര്‍ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍). മക്കള്‍: അരുണ്‍ രാജു (കാനഡ), അശ്വതി രാജു (സ്വീഡന്). മരുമക്കള്‍: മഞ്ജുഷ (തലശ്ശേരി), അരുണ്‍ (തൃക്കണ്ണാട്). സഹോദരങ്ങള്‍: പി.കെ.ഇന്ദിര, പി.കെ.മനോഹരന്, പി.കെ. അംബുജാക്ഷി, പരേതരായ സുലോചന, അമൃതവല്ലി. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
റിട്ട. നേവി ഉദ്യോഗസ്ഥന് പൊള്ളലേറ്റു മരിച്ചു