കാഞ്ഞങ്ങാട്: എം. ഡി.എം. എയുമായി യുവാവിനെ ഹോസ്ദുര്‍ഗ് എസ്ഐ സി പി ജിജേഷും സംഘവും അറസ്റ്റുചെയ്തു. ആറങ്ങാടി ബാങ്കോട്ടെ മുഹമ്മദിന്റെ മകന് ബി.കെ.ജംഷീര്‍(31)നെയാണ് ഇന്നലെ വൈകീട്ട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 0.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. തൂഫാന് പരിശോധനയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളായ സനീഷ് കുമാര്‍, ജ്യോതിഷ്, സുരേഷ്, ജയേഷ്, രാഹുല്‍ എന്നിവര്‍ ജംഷീറിനെ ബസ്റ്റാന്റ് പരിസരത്ത് വെച്ച് തടഞ്ഞുവെച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐ ജിജേഷിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്ഐ നീതു തച്ചഞ്ചേരി, പ്രൊബേഷണല്‍ എസ്ഐ അഞ്ജലി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, രാഗേഷ് എന്നിവര്‍ എത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
ആലാമിപ്പള്ളി ബസ്റ്റാന്റില്‍ എംഡിഎംഎയുമായി യുവാവ് അറസ്ററില്‍