കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മഡിയനിലെ താത്രോടന്‍ ടി.കൃഷ്ണന്‍റെ ഭാര്യ ജാനകിയെയാണ് (74) ഇന്ന് രാവിലെ അജാനൂര്‍ അള്ളങ്കോട്ട് പാലത്തിന് സമീപം പുഴക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
കാണാതായ വയോധിക മരിച്ചനിലയില്‍