ഉന്നതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത്

ചിറ്റാരിക്കാല്‍: ജില്ല പോലീസ് മേധാവി കടുമേനി പട്ടേങ്ങാനം സര്‍ക്കാരി ഉന്നതിയില്‍ സന്ദര്‍ശനവും പരാതി പരിഹാര അദാലത്തും നടത്തി. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല പോലീസ് മേധാവിപി.നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. ജില്ല സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ആമുഖ പ്രസംഗം നടത്തി. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് മുത്തോലി വാര്‍ഡ് മെമ്പര്‍ ടി.എ. അയൂബ്, ഊരുമൂപ്പന്‍ അനീഷ്, പ്രൊമോട്ടര്‍ മനു, മലവേട്ടുവ സമുദായ ജില്ല സെക്രട്ടറി പി.കെ. കുഞ്ഞിരാമന്‍ വിവിധ തദ്ദേശ വകുപ്പ് സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, എക്സ്പ്രസ്, ഫോറസ്റ്റ്, സപ്ലൈ ഓഫിസ്, വില്ലേജ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്മെന്‍റ് ഓഫിസര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉന്നതി നിവാസികള്‍കളും പ്രദേശവാസികളും ചടങ്ങില്‍ സംബന്ധിച്ചു. അദാലത്തില്‍ 45 പരാതികള്‍ക്ക് പരിഹാരമായി.വെള്ളരിക്കുണ്ട് സി.ഐ നളിനാക്ഷന്‍ സ്വാഗതവും ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ എസ്.ഐ പി.ആര്‍. ശരത് നന്ദിയും പറഞ്ഞു.