എംഎസ്എഫ് പ്രവര്‍ത്തകന് മര്‍ദ്ദനം; അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ ചട്ടഞ്ചാലിലെ അഹമ്മദിന്‍റെ മകന്‍ എം. സുലൈമാന്‍ (19) നല്‍കിയ പരാതിയിലാണ് കേസ്.

നെഹ്റു കോളേജ് വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായ ജിതിന്‍, വിഘ്നേഷ്, ഗൗതം, സജേഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒക്ടോബര്‍ 30ന് രാവിലെ 11.30 ഓടെ കോളേജിലെ പ്രധാന കെട്ടിടത്തിന്‍റെ വരാന്തയില്‍ വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.