ബേക്കല്‍: കഞ്ചാവ് നിറച്ച ബീഡി കത്തിച്ചു വലിച്ചതിന് രണ്ട് യുവാക്കളെ ബേക്കല്‍ പോലീസ് പിടികൂടി. ഇന്നലെ രാത്രി പള്ളിക്കര മൗവ്വല്‍ ടര്‍ഫിന് സമീപം കഞ്ചാവ് നിറച്ച ബീഡി കത്തിച്ചു വലിക്കുന്നതിനിടെ പള്ളിക്കര പള്ളിപ്പുഴയിലെ പി കെ ഷെരീഫിന്‍റെ മകന്‍ അബ്ദുല്‍ റൗഫ് (19),പള്ളിക്കര കുറച്ചകുന്നിലെ ലത്തീഫിന്‍റെ മകന്‍ മുഹമ്മദ് മസൂദ് (18) എന്നിവരെയാണ് ബേക്കല്‍ എസ് ഐ രോഷിത്ത് പിടികൂടിയത്.
കഞ്ചാവ് ബീഡി വലിച്ചതിന് രണ്ടുപേര്‍ പിടിയില്‍