21കാരനെ കാണാതായി

കാഞ്ഞങ്ങാട്: ബല്ല ചെമ്മട്ടംവയലില്‍ 21കാരനെ കാണാതായ സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൈരടുക്കം ഹൗസില്‍ സുനില്‍കുമാറിന്‍റെ മകന്‍ അമര്‍നാഥ് സുദര്‍ശനെയാണ് (21) കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുവായ കുറ്റിക്കോലിലെ ശശിയുടെ മകന്‍ നന്ദകിഷോര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. നാലാം തീയതി പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ യുവാവ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.